കട്ടപ്പന: മൊറട്ടോറിയം കാലാവധി നീട്ടിയിരിക്കുന്നത് കര്‍ഷകരെ കബളിപ്പിക്കുന്നതിനാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കർഷകർക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതൊക്കെ വെറും തട്ടിപ്പാണെന്നും മൊറട്ടോറിയം പ്രഖ്യാപനം കൊണ്ട് കര്‍ഷകര്‍ക്ക് പ്രയോജനം ഉണ്ടാവില്ലെന്നും. കര്‍ഷകവായ്പകള്‍ ഉടനടി എഴുതിതള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments