Latest NewsKerala

സംസ്ഥാനത്തെ കൊടുംവേനല്‍ : നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംവേനല്‍ കനത്തതോടെ ജനങ്ങള്‍ക്ക് ചില നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്് എത്തി. മനുഷ്യര്‍ക്കൊപ്പം പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കണം എന്ന് മുഖ്യമന്ത്രി പറഞ്ഞു..

ശുദ്ധ ജല ലഭ്യത ഉറപ്പാക്കണം എന്ന് അദ്ദേഹം ജില്ലാകളക്ടര്‍മാരോട് ആവശ്യപ്പെട്ടു.. വരള്‍ച്ചയെ മറികടക്കുന്നതിനുള്ള ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്ഥാപനം മുതല്‍ ജില്ലാ തലം വരെ ജനകീയ സമിതികള്‍ രൂപീകരിക്കണം എന്നും കളക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഇതിനൊപ്പം വനം വകുപ്പിനും അദ്ദേഹം നിര്‍ദേശങ്ങള്‍ നല്‍കി . വേനല്‍ ശക്തി പ്രാപിക്കുന്നതോടെ വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുവാനുള്ള സാധ്യത മുന്നില്‍ കണ്ട് വനം വകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തണം,ജലവിതരണം ഉറപ്പു വരുത്തുവാന്‍ ജലവിഭവ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ദ്രുതകര്‍മ സേനയ്ക്ക് രൂപം നല്‍കണം എന്നീ നിര്‍ദേശങ്ങളും മുഖ്യമന്ത്രി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button