കേരള സര്‍ക്കാറിന്റെ നവകേരള സൃഷ്ടിക്ക് ഊന്നല്‍ നല്‍കിയുള്ള നിരവധി വികസന പദ്ധതികളില്‍ ആധുനീകരണത്തിലുടെ മെച്ചപ്പെട്ട സേവന പാതയിലാണ് മോട്ടോര്‍ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി ജില്ലയില്‍ നവീകരിച്ച കോഴിക്കോട് ആര്.ടി.ഓഫീസിന്റെയും പുതുതായി ആരംഭിച്ച ഹെവി വാഹന പരിശോധന കേന്ദ്രത്തിന്റെയും ആധുനിക എന്‍ഫോഴ്സമെന്റ് കണ്ട്രോള് റൂമിന്റെയും ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നിര്‍വഹിച്ചു. മോട്ടോര്‍ വാഹനവകുപ്പ് രൂപീകൃതമായ ആദ്യകാലങ്ങളിലെ ഓഫീസുകളിലൊന്നാണ് കോഴിക്കോട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് . 43 ലക്ഷത്തി തൊണ്ണൂറായിരം രൂപ ചെലവില്‍ ജില്ലാ നിര്‍മ്മിതികേന്ദ്രമാണ് ഓഫീസ് നവീകരണ പ്രവൃത്തി നടത്തിയത്. ഹെവി വാഹനങ്ങള്‍ പരിശോധിക്കുന്നതിന് സംസ്ഥാനത്ത് ആരംഭിക്കുന്ന ആദ്യസംരംഭമാണ് കോഴിക്കോട് ഉദ്ഘാടനം ചെയ്ത ഹെവി വാഹന പരിശോധന കേന്ദ്രം. മൂന്നരകോടി രൂപ ചെലിലാണ് കെല്‍ട്രോണ്‍ ജോലികള്‍ പൂര്‍ത്തിയാക്കിയത്. ഹെവി വാഹനങ്ങളുടെ ബ്രേക്ക്, സ്പീഡ്, സസ്പെന്ഷന്, പുകപരിശോധന, ലൈറ്റുകള്‍ എന്നിവ പൂര്‍ണ്ണമായും യന്ത്രങ്ങളുടെ സഹായത്തോടെയാണ് പരിശോധിക്കുന്നത് എന്നതിനാല്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സാധിക്കും.
വകുപ്പിന്റെ ആധുനിക വത്ക്കരണത്തിന്റെ ഭാഗമായാണ് ഓട്ടോമേറ്റഡ് എന്‍ഫോഴ്സ്മെന്റ് സംവിധാനം നടപ്പില്‍ വരുത്തിയത്. 92 ലക്ഷം രൂപ ചെലവഴിച്ചാണ് കണ്ട്രോള് റൂം നിര്‍മ്മിച്ചത്. വാഹനങ്ങളുടെ അമിത വേഗത കണ്ടുപിടിക്കുന്നതിനും, സ്കൂള്‍ ബസുകള്‍ എന്നിവയുടെ ജി പി എസ് സംവിധാനം നിരീക്ഷിക്കുന്നതിനും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന് കഴിയും. സേഫ് കേരള പദ്ധതി പ്രകാരം സംസ്ഥാനത്ത് പുതുതായി രൂപികരിച്ച 85 സ്ക്വാഡുകളില്‍ കോഴിക്കോട് ജില്ലയിലെ സ്ക്വാഡുകളുടെ നിയന്തണം ഈ കണ്ട്രോള് റൂമില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒയുടെ നേത്യത്വത്തിലായിരിക്കും. ഭാവിയില്‍ റോഡപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുന്നതിനും, മെച്ചപ്പെട്ട ഗതാഗത സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനും ഇതു മൂലം കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് ഒരു മാത്യകയാകും.
Post Your Comments