യൂണിവേഴ്സിറ്റി ഓഫ് ഘാനയുടെ ലഗോണ്‍ ക്യാമ്പസ്സില്‍ നിന്ന് പ്രതിഷേധത്തെ തുടര്‍ന്ന് നീക്കം ചെയ്ത മഹാത്മാ ഗാന്ധിജിയുടെ പ്രതിമ ഇനി അക്ക്രയിലെ കോഫീ അന്നന്‍ സെന്റര്‍ ഫോര്‍ എക്സലന്‍സില്‍. ഘാനയിലെ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ചത്.
ഇന്ത്യന്‍ ഹൈ കമ്മിഷനുമായി മന്ത്രാലയം ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഗാന്ധിജിയുടെ പൂര്‍ണകായ പ്രതിമ ഒരു അവശേഷിപ്പുമില്ലാതെ ക്യാമ്പസ്സില്‍ നിന്നും തുടച്ചുമാറ്റപെട്ടു. ഗാന്ധിജി തങ്ങളുടെ പൊതു ഇടങ്ങളിലോ കലാലയങ്ങളിലോ ആദരിക്കപ്പെടേണ്ട വ്യക്തിയാണോ എന്നത് ഘാനയില്‍ ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു. പ്രണബ് മുഖര്‍ജിയാണ് 2016 ല്‍ തന്റെ സന്ദര്‍ശന വേളയില്‍ ഗാന്ധിജിയുടെ പ്രതിമ അനാശ്ചാദനം ചെയ്തത്. പ്രതിമ സ്ഥാപിച്ച ഉടനെ അതിനെതിരെ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് 2018 നവംബറില്‍ പ്രതിമയും അതിനോടൊപ്പമുള്ള ആലേഖനവും നീക്കം ചെയ്തു.
ഗാന്ധിയെ കുറിച്ച് തന്‍ ഒരുപാട് പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടെന്നും ,അത് വായിച്ചവരാരും ഈ പ്രതിമ യൂണിവേഴ്സിറ്റിയുടെ അടുത്തുകൂടി കൊണ്ടുപോകില്ലെന്നും പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ നന ടാകി മിര്‍ക്കു പ്രതികരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആഫ്രിക്കന്‍ സ്റ്റഡീസിലെ മുതിര്‍ന്ന ഗവേഷകന്‍ ഡോ.ഒബാദിലെ കംപോണ പ്രതിമ സ്ഥാപനത്തിനെതിരെ വിയോജിപ്പ് സൂചിപ്പിച്ചിരുന്നു. ഗാന്ധിജിയുടെ 52 വംശാധിക്ഷേപകരമായ വചനങ്ങള്‍ ഉദ്ധരിക്കുന്ന ഇമെയില്‍ സര്വകലാശാലയിലെ എല്ലാവരിലേക്കും എത്തിയിരുന്നു .
1893 മുതല്‍ 1915 വരെ സൗത്ത് ആഫ്രിക്കയില്‍ താമസിച്ചിരുന്ന ഗാന്ധിജി തന്റെ പല കത്തുകളിലും ആഫ്രിക്കന്‍ തദ്ദേശീയരെ കാഫിര്‍ എന്ന് പരാമര്‍ശിച്ചിരുന്നു. അതിനാലാണ് പലഭാഗത്തും ഗാന്ധിജിയുടെ പ്രതിമയ്ക്കതിരെ അസഹിഷ്ണുത നിലനില്‍ക്കുന്നത്. മലാവിയില്‍ സ്ഥാപിക്കാനിരുന്ന പ്രതിമ എതിര്‍പ്പിനെ തുടര്‍ന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ പല സാധാരണക്കാര്‍ക്കും ഈ പ്രശ്നങ്ങളെ കുറിച്ച് വലിയ അറിവില്ല. തങ്ങളുടെ സ്വദേശികളായ നേതാക്കളുടെ പ്രതിമകള്‍ ഇല്ലാത്ത സ്ഥലത്തു എന്തിനാണ് ഗാന്ധിയുടെ മാത്രം പ്രതിമ എന്നാണ് രാഷ്ട്ര തന്ത്ര വിദ്യാര്‍ത്ഥിയായ നാനായവ വെബോധ് ചോദിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ നിക്ഷേപങ്ങളില്‍ കണ്ണുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ ഇതിനെ പിന്തുണക്കുന്നതെന്നു പറയപ്പെടുന്നു. ഘാനയിലെ രാഷ്ട്രപതി മന്ദിരം ഭാരത സര്‍ക്കാര്‍ പണികഴിപ്പിച്ചതാണ്. എന്നാല്‍ ഗാന്ധിജിയുടെ പ്രതിമ തിരികെ കൊണ്ടുവരണമെന്ന അഭിപ്രായക്കാരും ഉണ്ട്.
Post Your Comments