കുമളി: തമിഴ്നാട് അതിർത്തി ജില്ലയിലെ കമ്പത്ത് ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കമ്പം, മന്ദയമ്മൻ കോവിൽ തെരുവിൽ താമസക്കാരനായ ഓട്ടോ ഡ്രൈവർ മഹേന്ദ്രനെ(45)യാണ് അറസ്റ്റ് ചെയ്തത്.
Read Also : കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യത്തുടനീളം രാജസ്ഥാൻ മോഡൽ ആരോഗ്യ പദ്ധതി നടപ്പിലാക്കും: രാഹുൽ ഗാന്ധി
കുമളി-തേനി റോഡരുകിൽ കമ്പം ടൗണിനു നടുവിലുള്ള ഗാന്ധി പ്രതിമയുടെ വലതുകൈയാണ് അക്രമി തകർത്തത്. സംഭവത്തിൽ മദ്യലഹരിയിലാണ് പ്രതിമ തകർത്തതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പ്രതിമയുടെ വലതു കൈ സമീപത്തെ ഓടയിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Read Also : ബിജു സോപാനവും ശിവാനി മേനോനും ഒന്നിച്ചെത്തുന്ന ‘റാണി’: തീയേറ്ററുകളിലേക്ക്
Post Your Comments