KollamNattuvarthaLatest NewsKeralaNews

ഗാ​ന്ധി​പ്ര​തി​മ ത​ക​ർ​ത്ത നി​ല​യി​ൽ: സംഭവം ചടയമം​ഗലത്ത്

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് പ്ര​തി​മ നി​ല​ത്ത് വീ​ണു കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

ച​ട​യ​മം​ഗ​ലം: ച​ട​യ​മം​ഗ​ല​ത്ത് ഗാ​ന്ധി​പ്ര​തി​മ ത​ക​ർ​ത്ത നി​ല​യി​ൽ കണ്ടെത്തി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് പ്ര​തി​മ നി​ല​ത്ത് വീ​ണു കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ടൗ​ണി​ൽ പ​ഞ്ചാ​യ​ത്തി​ന്റെ സ്ഥ​ല​ത്താ​ണ് പ്ര​തി​മ സ്ഥാ​പി​ച്ചി​രു​ന്ന​ത്. ഗാ​ന്ധി​യ​നാ​യി​രു​ന്ന വ​യ​ലി​ക്ക​ട കു​ട്ട​ൻ​പി​ള്ള​യാ​ണ്‌ 1949-ലെ ​ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ച​ട​യ​മം​ഗ​ല​ത്ത് ഈ ​പ്ര​തി​മ സ്ഥാ​പി​ച്ച​ത്. ഇ​ദ്ദേ​ഹം മ​രി​ക്കു​ന്ന​തു​വ​രെ പ്ര​തി​മ​യി​ൽ ദി​വ​സ​വും പൂ​ക്ക​ൾ അ​ർ​പ്പി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ മ​ര​ണ​ശേ​ഷം പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ഡ​പം നി​ർ​മി​ച്ച് പ്ര​തി​മ സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​താ​ണ് ത​ക​ർ​ക്ക​പ്പെ​ട്ട​ത്.

Read Also : ഓണാവധിക്ക് വീട് പൂട്ടി യാത്ര ചെയ്യാൻ പോകുന്നവരാണോ? പോലീസിന്റെ ഈ സേവനം നിർബന്ധമായും അറിയൂ

ച​ട​യ​മം​ഗ​ല​ത്തെ എ​ല്ലാ പ​രി​പാ​ടി​ക​ളും ആ​രം​ഭി​ക്കു​ന്ന​തും അ​വ​സാ​നി​ക്കു​ന്ന​തും ഈ ​പ്ര​തി​മ​ക്ക് മു​ന്നി​ലാ​ണ്. സം​ഭ​വ​ത്തി​ൽ ച​ട​യ​മം​ഗ​ലം പൊ​ലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണം തുടങ്ങി. ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സ​മീ​പ​ത്തെ സി.​സി ടി.​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button