KeralaLatest NewsNews

തലസ്ഥാനത്ത് യുവമോര്‍ച്ച പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമം; പിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന് ആരോപണം

തിരുവനന്തപുരം: തലസ്ഥാനത്ത് യുവമോര്‍ച്ച- ബി. ജെ. പി പ്രവര്‍ത്തകനെ അര്‍ദ്ധരാത്രി വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. കാട്ടാക്കടയില്‍ ഇന്നലെയാണ് സംഭവം. യുവമോര്‍ച്ച നക്രാഞ്ചിറ യൂണിറ്റ് പ്രസിഡന്റ് ജിപിന്‍ദാസിനാണ് കുത്തേറ്റത്. കാട്ടാക്കട മുത്തുമാരി അമ്മന്‍ കോവിലില്‍ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്നു ജിപിന്‍ ദാസ്.

ആക്രമണത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന് ആരോപണം. വീട്ടിലേക്ക് കയറാന്‍ തുടങ്ങവെ ബൈക്കിലെത്തിയ ഡി. വൈ എഫ്. ഐ പ്രവര്‍ത്തകരായ ലെനിനും ഇര്‍ഫാനും ജിപിന്‍ദാസിനെ പിടിച്ചിറക്കി വെട്ടുകയായിരുന്നു. നിലവിളികേട്ട് നാട്ടുകാര്‍ ഓടിക്കൂടിയ ഉടനെ ഇര്‍ഫാനും ലെനിനും രക്ഷപ്പെട്ടു. ഉടന്‍തന്നെ വിപിന്‍ദാസിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പ്രതികള്‍ക്ക് വേണ്ടി പൊലീസ് വല വിരിച്ചിട്ടുണ്ട്. ബൈക്കിലെത്തിയ സംഘവും ബിപിന്‍ദാസുമായി ദീര്‍ഘനാളായുള്ള തര്‍ക്കം നിലനില്‍ക്കുകയാണ്. അതിനാല്‍ പൂര്‍വ വൈരാഗ്യവും ഇതിനു പിന്നിലുണ്ടാകാമെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button