കുവൈത്ത് സിറ്റി: വൻ ജോലി സാധ്യതകളുമായി കുവൈത്ത് .കുവൈത്തിൽ മൂല്യവർധിത നികുതിയും തെരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് പ്രത്യേക നികുതിയും ഏർപ്പെടുത്തുന്നതോടെ ഈ മേഖലയിൽ പുതുതായി 42000 വിദേശികൾക്കെങ്കിലും ജോലി ലഭിക്കുമെന്ന് റിപ്പോർട്ട് പുറത്ത് വന്നു.
പ്രശസ്ത നികുതി വിദഗ്ധൻ അലക് സ്കോച്ചിനെ ഉദ്ധരിച്ച് അൽറായ് ദിനപത്രമാണ് ഇക്കാര്യം സൂചിപ്പിച്ചത്. നികുതി സമ്പ്രദായം ഇത്തരത്തിൽ ഏർപ്പെടുത്തുമ്പോൾ തദ്ദേശീയ വിപണിയിലെ 30 ശതമാനം കമ്പനികളെങ്കിലും പ്രഫഷനലുകളെ നിയമിക്കേണ്ടി വരുമെന്നും അവർ ചൂണ്ടിക്കാട്ടി.നടപ്പാക്കുന്നതിന് പാർലമെൻറിൻറെ അംഗീകാരം വേണമെങ്കിലും നികുതി ഏർപ്പെടുത്തുന്നതിന് സർക്കാർ മുന്നൊരുക്കം നടത്തുന്നുണ്ട്. ബജറ്റ് കമ്മി കുറക്കാനും വരുമാന വൈവിധ്യം കണ്ടെത്താനും നികുതി അനിവാര്യമാണ്
Post Your Comments