റിയാദ്: പത്ത് ലക്ഷം പേർ സൗദിയിൽ സ്വകാര്യമേഖലയിലെ ജോലി വിട്ടതായി കണക്കുകൾ .2018 ൽ സൗദി സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ നിന്നാകെ 13,40,000 പേർ ജോലി നിർത്തിയതായി ജനറൽ ഓർഗനൈസഷൻ ഓഫ് സോഷ്യൽ ഇൻഷുറൻസ് (ഗോസി) അറിയിച്ചു.
ഇതിൽ 10,50,000 പേർ വിദേശികളും 2,78,000 പേർ സ്വദേശികളുമാണ്. 2017 അവസാനം 99,30,000 ജോലിക്കാരുണ്ടായിരുന്നത് 2018 അവസാനിക്കുമ്പോൾ 85,90,000 പേരായി കുറഞ്ഞിട്ടുണ്ടെന്നാണ് ഗോസിയുടെ കണക്ക്.
017 അവസാനത്തിലെ കണക്കനുസരിച്ച 79,50,000 വിദേശി ജോലിക്കാരാണ് സ്വകാര്യ മേഖലയിൽ ഉണ്ടായിരുന്നത്. എന്നാൽ 2018 അവസാനിക്കുമ്പോൾ ഇത് 69 ലക്ഷമായി കുറഞ്ഞു.
Post Your Comments