ഡൽഹി: ഗുസ്തി താരങ്ങളുടെ സമരത്തിൽ നിന്ന് പിന്മാറിയെന്ന വാർത്ത നിഷേധിച്ച് സാക്ഷി മാലിക്. സമരത്തിൽ നിന്ന് പിന്മാറിയ സാക്ഷി മാലിക്, നോർത്തേൺ റെയിൽവേയിൽ വീണ്ടും ജോലിയിൽ പ്രവേശിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം വിശദീകരണവുമായി രംഗത്ത് വന്നത്. താൻ പ്രതിഷേധത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും സർക്കാർ ജോലിയിൽ തിരിച്ചെത്തുക മാത്രമാണ് ചെയ്തതെന്നും സാക്ഷി മാലിക് ട്വിറ്ററിലൂടെ വ്യക്തമാക്കി.
ലൈംഗിക പീഡനക്കേസിൽ ആരോപണ വിധേയനായ ഡബ്ല്യുഎഫ്‌ഐ തലവനും എംപിയുമായ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തിക്കാർ സമരം നടത്തുന്നത്. പ്രതിഷേധം ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായതോടെ ശനിയാഴ്ച കേന്ദ്രമന്ത്രി അമിത് ഷായുടെ ഡൽഹിയിലെ വസതിയിൽ യോഗം ചേർന്നിരുന്നു. എന്നാൽ രാത്രി വരെ നീണ്ടുനിന്ന ചർച്ചക്കൊടുവിൽ തീരുമനമാകാതെ താരങ്ങൾ പിരിഞ്ഞുപോയി.
Post Your Comments