ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കുറവ് ശിശു മരണങ്ങൾ സംഭവിക്കുന്ന സംസ്ഥാനം കേരളം ആണെന്ന് ദേശിയ ആരോഗ്യമന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട്. തൊട്ടുപിന്നിലായി മിസോറാമും കർണാടകയും ആണ്. നവജാത ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ളത് ഹിമാചല്‍ പ്രദേശിലാണ്. ആരോഗ്യമന്ത്രാലയം സംഘടിപ്പിച്ച സമ്മേളനത്തിൽ ആണ് കേരളത്തിന് അനുകൂലമായി റിപ്പോർട്ടുകൾ വന്നത്.
അഞ്ചു വയസിൽ താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് കുറവുള്ള സംസ്ഥാനവും ഹിമാചൽ തന്നെയാണ്. ഇതിൽ കേരളം മൂന്നാം സ്ഥാനത്തുണ്ട്. ദേശീയ ക്ഷയരോഗ നിയന്ത്രണത്തിന് ഏറ്റവുമധികം സംഭാവനകള്‍ നല്‍കിയ സംസ്ഥാനം ആന്ധ്രാപ്രദേശാണ്. കഴിഞ്ഞ വർഷത്തെ കണക്ക് അനുസരിച്ച് കേരളം ശിശു മരണ നിരക്കിൽ അമേരിക്കക്കൊപ്പം ആയിരുന്നു. ശിശു മരണത്തിൽ ദേശീയ നിരക്ക് 42 ശതമാനം ആകുമ്പോൾ കേരളത്തിലേത് ഒറ്റ അക്കത്തിലേക്ക് ചുരുങ്ങി. റുക്ഷ്യ, ചൈന, ശ്രീലങ്ക, ബ്രസീൽ എന്നി രാജ്യങ്ങൾ പോലും ഇക്കാര്യത്തിൽ കേരളത്തിന് പിന്നിൽ ആണ്. കേരളം ആരോഗ്യപരിപാലനത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നതിനു ഉള്ള തെളിവാണ് ഈ നിരക്ക്.
Post Your Comments