ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഇന്നലെ പുലര്‍ച്ചയാണ് ജമ്മുവിലെ ത്രാലിലില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കരസേനയും സിആര്‍പിഎഫും സംയുക്തമായാണ് ഭീകരരെ വളഞ്ഞത്. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നീക്കം.
കടല്‍മാര്‍ഗം ആക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ ഭീകരരര്‍ക്ക് പരിശീലനം നടത്തുന്നുവെന്ന് നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബ പറഞ്ഞു. ബാലാക്കോട്ടില്‍ മിന്നല്‍ ആക്രമണം നടന്നയുടന്‍ ജെയ്ഷ മുഹമ്മദ് മദ്രസയിലെ വിദ്യാര്‍ത്ഥികളെ പാക് സേന മാറ്റിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ഇന്ത്യ ഭീകര സംഘടനകളില്‍ നിന്ന് നേരിടുന്നത് വന്‍ ഭീഷണിയാണെന്നും സുനില്‍ ലാംബ പറഞ്ഞു.
Post Your Comments