എടത്വ: ആലപ്പുഴയില്‍ കേളേജ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളുടെ സാഹസിക പ്രകടനം. എടത്വ സെന്റ് അലേഷ്യസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ജീപ്പും കാറും ബൈക്കും ഓടിച്ച് അപകടകരമാം വിധം പ്രകടനം നടത്തിയത്. അതേസമയം തുറന്ന ജീപ്പില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികള്‍ താഴെ വീണു. കോളേജിന്റെ അനുമതി ഇല്ലാതെയാണ് ഇത്തരമൊരു പ്രകടനം വിദ്യാര്‍ത്ഥികള്‍ നടത്തിയത്.
കഴിഞ്ഞ ബുധനാഴ്ചയും വെള്ളിയാഴ്ചയുമായി കോളേജിലെ ബികോം വിദ്യാര്‍ത്ഥികളാണ് പരിപാടി നടത്തിയത്. ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് പരിപാടി ആഘോഷമാക്കാനാണ് വിദ്യാര്‍ത്ഥികള്‍ കോളേജിലേയ്ക്ക് വാനങ്ങള്‍ ഓടിച്ചു കയറ്റിയത്. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ തടയുകയും കോളേജ് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍ കയറുന്നതിനായി ഗേറ്റ് തുറന്നു കൊടുത്തപ്പോള്‍ വാഹനത്തിലുള്ളവര്‍ ക്യാമ്പസിനകത്തേയ്ക്ക് ഇടിച്ചു കയറ്റുകയായിരുന്നു.
തുടര്‍ന്ന് ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വട്ട് ക്യാമ്പസിനകത്ത് റേസിംഗ് നടത്തുകയായിരുന്നു. തുറന്ന ജീപ്പില്‍ പരിധിയില്‍ കവിഞ്ഞ വിദ്യാര്‍ത്ഥികളാണ് കയറിയിരുന്നത്. ജീപ്പില്‍ നിന്നും വീണ വിദ്യാര്‍ത്ഥികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതോടെ കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികളേയും ക്ഷിതാക്കളേയും കേളേജിലേ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.
2015ലാണ് തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജിലെ ഒാണാഘോഷ പരിപാടികള്‍ക്കായി കൊണ്ടു വന്ന ലോറി ഇടിച്ച് ഒരു വിദ്യാര്‍ത്ഥിനി മരിക്കാന്‍ ഇടയായത്.
Post Your Comments