ചെലവ് കുറച്ച് മൊബൈല്‍ ഡാറ്റ കണക്റ്റിവിറ്റി നല്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ. കേബിള്‍.കോ.യുകെ വെബ്സൈറ്റാണ് ലോകത്തെ 230 രാജ്യങ്ങളില്‍ ഒരു ജിബി ഡാറ്റയ്ക്കുള്ള ചെലവ് എത്രയാണെന്ന് താരതമ്യം ചെയ്ത ശേഷമുള്ള കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ഒരു ജിബി ഡാറ്റയ്ക്ക് 0.26 ഡോളര്‍(18.41 രൂപ) ആണ് ഇന്ത്യയിലെ ശരാശരി ചെലവ്. പല വികസിത രാജ്യങ്ങളേയും പിന്തള്ളിയാണ് ഇന്ത്യയുടെ ഈ നേട്ടം. കിര്ഗിസ്താന്, ഖസാക്കിസ്താന്‍, യുക്രെയ്ന് എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നിലുള്ളത്.
Post Your Comments