ദുബായ് : ലോകത്തിലെ ഏറ്റവും വേഗത കൂടിയ മൊബൈല്‍ നെറ്റവർക്കുന്ന രാജ്യങ്ങളിൽ ഒന്നാമനായി യുഎഇ. ഇന്റര്‍നെറ്റ് വേഗത കണക്കാക്കുന്ന ‘സ്‍പീഡ് ടെസ്റ്റിന്റെ’ ഈ വര്‍ഷത്തെ രണ്ടും മൂന്നും പാദങ്ങളിലെ കണക്കുകൾ പ്രകാരം യുഎഇയിലെ ഇത്തിസാലാത്താണ് ഒന്നാമതെത്തിയത്. ആഗോള തലത്തില്‍ വിവിധ സേവനദാതാക്കളുടെ മൊബൈല്‍ നെറ്റ്‍വര്‍ക്ക് വേഗത അടിസ്ഥാനമാക്കി സ്‍പീഡ് സ്‍കോറുകൾ നൽകിയാണ് റിപ്പോർട്ട് .
Also read : നടുറോഡിൽ തല്ലുണ്ടാക്കിയ എട്ടു വിദേശികൾ അറസ്റ്റിൽ
തയ്യറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് യുഎഇയിലെ ഇത്തിസാലാത്ത് 98.78 സ്കോർ ആണ് നേടിയത്. ദക്ഷിണ കൊറിയയിലെ എസ്.കെ ടെലികോം രണ്ടാം സ്ഥാനം സ്വന്തമാക്കി. ഖത്തറിലെ ഉറിഡൂ, ബള്‍ഗേറിയയിലെ വിവകോം, നെതല്‍ലന്‍ഡ്സിലെ ടി-മൊബൈല്‍, കാനഡയിലെ ടെലസ്, നോര്‍വേയിലെ ടെല്‍നോര്‍, അല്‍ബേനിയയിലെ വോഡഫോണ്‍. ചൈനയിലെ ചൈന മൊബൈല്‍ തുടങ്ങിയവയാണ് തുടർന്നുള്ള സ്ഥാനങ്ങളിലെത്തിയത്. ലോകമെമ്പാടും നെറ്റ്‍വര്‍ക്ക് വേഗത കണക്കാക്കുന്നതിന് വ്യാപകമായി ഉപയോഗിച്ചുവരുന്ന വെബ്‍സൈറ്റാണ് സ്പീഡ് റെസ്റ്റിന്റേത്.
Post Your Comments