ആകർഷകമായ നിരവധി പ്ളാനുകളുമായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് രംഗത്ത്. ഇതുവരെ ഒരു ടെലികോം കമ്പനിയും നൽകാത്ത ഓഫറാണ് ബി.എസ്.എൻ.എൽ തങ്ങളുടെ വരിക്കാർക്കായി ഓഫർ ചെയ്യുന്നത്. പുതിയ വരിക്കാരെ ആകർഷിക്കുന്നതിനൊപ്പം നിലവിലെ വരിക്കാരെ പിടിച്ചുനിർത്തുക എന്ന ഉദ്ദേശവും കമ്പനിക്കുണ്ട്.
കേവലം 399 രൂപയ്ക്ക് പ്രതിമാസം 1000 ജിബി ഡേറ്റ ലഭിക്കുന്ന പ്ലാൻ കേരളത്തിലും ലഭ്യമാണ്. ബിഎസ്എന്‍എല്ലിന്റെ ചെലവു കുറഞ്ഞ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ ആണിത്. 30 എംബിപിഎസ് സ്പീഡുള്ള കണക്ഷന് പ്രതിമാസം 399 രൂപയാണ് നല്‍കേണ്ടത്. പ്ലാൻ പ്രകാരം 30 ദിവസത്തേക്ക് 1000 ജിബി ഡേറ്റ ലഭിക്കും. ഈ പ്ലാന്‍ 90 ദിവസത്തേക്ക് ആണ് ലഭിക്കുക. അതു കഴിഞ്ഞാല്‍ പ്രതിമാസം 499 രൂപ നല്‍കേണ്ട പ്ലാനിലേക്കു മാറേണ്ടി വരും.
അധിക ചെലവില്ലാതെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ലഭ്യമാകുന്നതാണ് ഈ പ്ലാൻ. 399 രൂപ പ്ലാൻ ചില സംസ്ഥാനങ്ങളിൽ മാത്രമാണ് ലഭ്യമാകുക. തമിഴ്നാട്, ഗുജറാത്ത്, തെലങ്കാന, കേരളം എന്നിവിടങ്ങളിൽ മാത്രമാണ് ഈ പ്ലാൻ ലഭിക്കുക.
Post Your Comments