ചെലവ് കുറഞ്ഞ മൊബൈല്‍ ഡാറ്റ കണക്റ്റിവിറ്റി നല്കുന്നതിൽ ഒന്നാമനായി ഇന്ത്യ. വികസിത രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ ഈ സുപ്രധാന നേട്ടം കൈവരിച്ചത്. വിവിധ രാജ്യങ്ങളില്‍ ഒരു ജിബി ഡാറ്റയ്ക്കുള്ള ചെലവ് എത്രയാണെന്ന് താരതമ്യം ചെയ്തുള്ള പഠന റിപ്പോർട്ട് കേബിള്‍.കോ.യുകെ വെബ്സൈറ്റാണ് പുറത്തുവിട്ടത്. കിര്ഗിസ്താന്, ഖസാക്കിസ്താന്‍, യുക്രെയ്ന് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് തൊട്ടു പിന്നിലായി പട്ടികയിൽ ഇടം നേടിയത്.
ഇന്ത്യയിൽ ഒരു ജിബി ഡാറ്റയ്ക്ക് 0.26 ഡോളര്‍(18.41 രൂപ) ആണ് ശരാശരി ചെലവ് കണക്കാക്കുന്നത്. അമേരിക്കയില്‍ ഇത് 12.37 ഡോളറാണ് (840 രൂപയ്ക്ക് മുകളില്‍ ). പട്ടികയില്‍ 136-ാം സ്ഥാനത്താണ് ബ്രിട്ടന്.
Post Your Comments