ലോകോത്തര ഫുട്‌ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ത്യന്‍ ക്ലബ്ബ് ഫുട്‌ബോളിനെ ഉന്നംവെക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളംപിടിക്കാനാണ് മാഞ്ചസ്റ്റര്‍ സിറ്റി ഒരുങ്ങുന്നത്. ഐ.എസ്.എല്‍ ക്ലബ്ബായ മുംബൈ സിറ്റി എഫ്.സിയില്‍ നിക്ഷേപമിറക്കാനാണ് മാഞ്ചസ്റ്റര്‍ സിറ്റി ഉടമകള്‍ ഒരുങ്ങുന്നതെന്ന് സൂചനയുണ്ട്.ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റെയും ബിമല്‍ പരേഖിന്റെയും ഉടമസ്ഥതയിലാണ് നിലവില്‍ മുംബൈ സിറ്റി. ക്ലബ്ബിന്റെ ഓഹരികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തു. ലണ്ടന്‍ ആസ്ഥാനമായുള്ള സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ് മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റിയെ കൂടാതെ ലോകത്തെ മറ്റു ആറു ക്ലബ്ബുകളില്‍ കൂടി ഇവര്‍ക്ക് ഓഹരി പങ്കാളിത്തമുണ്ട്.
ഇതില്‍ മെല്‍ബണ്‍ സിറ്റി എഫ്.സി, ക്ലബ്ബ് അത്‌ലറ്റിക്കോ ടോര്‍ക്, സിചുവാന്‍ ജിയൂനിയു തുടങ്ങിയ ടീമുകളുടെ മുഴുവന്‍ ഓഹരിയും കമ്പനിക്ക് സ്വന്തമാണ്.ചര്‍ച്ചകള്‍ വിജയിച്ചാല്‍ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ എട്ടാമത്തെ ക്ലബ്ബാകും മുംബൈ സിറ്റി. കഴിഞ്ഞമാസമാണ് ചൈനീസ് ക്ലബ്ബായ സിചുവാന്‍ ജിയൂനിയു എഫ്.സിയുടെ ഓഹരികള്‍ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ജംഷഡ്പൂര്‍ എഫ്.സി – മുംബൈ സിറ്റി മത്സരം കാണാന്‍ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് അധികൃതര്‍ ഇന്ത്യയില്‍ എത്തിയിരുന്നു. കാല്‍പ്പന്ത് കളിയോട് അത്രയേറെ ആവേശമുള്ള ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളിലെ ക്ലബ്ബുകളോട് തങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് സി.ഇ.ഒ ഫെറാന്‍ സൊറിയാനോ പറഞ്ഞു. ഇന്ത്യ
Post Your Comments