ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്ബരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് 251 റണ്‍സ് വിജയലക്ഷ്യം.മുന്‍നിരയും മധ്യനിരയും വീണപ്പോള്‍ പതറാതെ നായകന്‍ വിരാട് കോഹ്ലി നേടിയ സെഞ്ച്വറിയുടെ മികവില്‍ നാഗ്പൂര്‍ ഏകദിനത്തില്‍ ആസ്ട്രേലിയക്ക് 251 റണ്‍സ് വിജയലക്ഷ്യം. 48.2 ഓവറില്‍ ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു. കരിയറിലെ 40ാം സെഞ്ച്വറിയാണ് കോഹ്ലി സ്വന്തമാക്കിയത്. 120 പന്തില്‍ നിന്ന് 10 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു കോഹ്ലി 116 റണ്‍സ് നേടിയത്.
ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ തുടക്കം പാളി. പൂജ്യത്തിന് രോഹിത് ശര്‍മ്മ പുറത്ത്. പിന്നാലെ ശിഖര്‍ധവാനും(21)അമ്പാട്ടി റായിഡുവും(18) പുറത്തായതോടെ ഇന്ത്യ മൂന്നിന് 75 എന്ന നിലയിലെത്തി. നാലാം വിക്കറ്റില്‍ വിജയ് ശങ്കറും കോഹ്ലിയും ചേര്‍ന്നാണ് ടീമിനെ കരകയറ്റിയത്. 81 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് ഇവര്‍ പടുത്തുയര്‍ത്തിയത്.എന്നാല്‍ 46 റണ്‍സെടുത്ത ശങ്കര്‍ റണ്‍ഔട്ടാവുകയായിരുന്നു. പിന്നീടെത്തിയ കേദാര്‍ ജാദവും(11) എം.എസ് ധോണിയും(0) വേഗത്തില്‍ മടങ്ങിയതോടെ ഇന്ത്യ വീണ്ടും പരുങ്ങി. എന്നാല്‍ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് കോഹ്ലി ഇന്ത്യയെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുകയായിരുന്നു. എന്നാല്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ജഡേജ (21) വീണു. പിന്നാലെ കോഹ് ലിയും പുറത്ത്. വാലറ്റത്ത് നിന്ന് കാര്യമായ റണ്‍സ് സ്‌കോര്‍ബോര്‍ഡിലേക്ക് എത്തിയതുമില്ല. അതോടെ ഇന്ത്യ 250ന് പുറത്ത്. ആസ്ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് നാലും ആദം സാമ്പ രണ്ട് വിക്കറ്റും വീഴ്ത്തി.
Post Your Comments