കുവൈത്ത് സിറ്റി: ഏതാനും സന്നദ്ധ സംഘടനകളെ വിലക്കി കുവൈത്ത്; സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയിരിയ്ക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇത്തരം സന്നദ്ധ സംഘടനകൾക്ക് സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് വിലക്കിനു നടപടി നേരിടേണ്ടി വന്നിരിയ്ക്കുന്നത്.. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പള്ളികൾ, ഷോപ്പിംങ് മാളുകൾ എന്നിവിടങ്ങളിൽ പണം പിരിക്കുന്നതും ശിക്ഷാർഹമാണെന്ന് നിയമം നിലവിലുണ്ട്.
ഇത്തരം സംഘടനകളിൽ പലതും മാനുഷിക സേവന പ്രവർത്തനങ്ങൾക്ക് പുറമെ ചില സംഘടനകൾ മത വിഷയങ്ങളിലും ഇടപെടുന്നുണ്ടന്ന കൃത്യമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കൂടാതെ തീവ്രവാദ സംഘങ്ങൾക്ക് പണം എത്തുന്നത് തടയുക എന്ന ലക്ഷ്യവും പുതിയ നടപടിയിലൂടെ കുവൈത്ത് സ്വായത്തമാക്കുന്നു.
Post Your Comments