ഗുവാഹത്തി :ഇംഗ്ലണ്ടിനെതിരായ ആദ്യ വനിത ടി20 മത്സരത്തിൽ കനത്ത തോൽവി ഏറ്റുവാങ്ങി ഇന്ത്യ. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ 41 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. എന്നാൽ മറുപടി നല്കാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിന്റെ ബൗളിങ്ങിന് മുന്നിൽ പിടിച്ച് നിൽക്കാൻ ആയില്ല. ആറ് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുക്കാനെ സാധിച്ചൊള്ളു.
England lead series 1-0
An all-round effort from Heather Knight and Co. power the visitors to a 41-run win over India in the first WT20I in Guwahati.#INDvENG SCORECARD ⬇️https://t.co/YgJeqABm7s pic.twitter.com/ZoGaGeX7sk
— ICC (@ICC) March 4, 2019
പുറത്താവാതെ 23 നേടിയ ശിഖ പാണ്ഡയുടെ ബാറ്റിംഗ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിൽ എത്താൻ സാഹായിച്ചു. ദീപ്തി ശര്‍മ (22)യും പുറത്താവാതെ നിന്നു. ഹര്‍ലിന്‍ ഡിയോള്‍ (8), സ്മൃതി മന്ഥാന (2), ജമീമ റോഡ്രിഗസ് (2), മിതാലി രാജ് (7), വേദ കൃഷ്ണമൂര്‍ത്തി (15), അരുന്ധതി റെഡ്ഡി (18) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. കാതറിന്‍ ബ്രന്റ്, ലിന്‍സി സ്മിത്ത് എന്നിവര്‍ ഇംഗ്ലണ്ടിനായി രണ്ടു വിക്കറ്റ് സ്വന്തമാക്കി. ഈ മത്സരത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി.
England Women Won by 41 Run(s) #INDvENG @Paytm #T20Series Scorecard:https://t.co/hwMObhUwYF
— BCCI Women (@BCCIWomen) March 4, 2019
BREAKING: India pacer @JhulanG10 is back at No.1 in the latest @MRFWorldwide ICC Women’s ODI Player Rankings for bowlers!
Details ⬇️https://t.co/8j4xOTo906 pic.twitter.com/clP55hUc6W
— ICC (@ICC) March 4, 2019
Post Your Comments