KeralaLatest NewsNews

യുവതീ-യുവാക്കള്‍ പള്ളികളില്‍ പോകുന്നില്ല, പലയിടത്തും പള്ളികള്‍ വില്‍പ്പനയ്ക്ക്: എം.വി ഗോവിന്ദന്‍

ചെറിയ പള്ളിക്ക് 6.5 കോടി രൂപ വില

കണ്ണൂര്‍: സ്വദേശികളായ വിശ്വാസികള്‍ പോകാതായതോടെ ഇംഗ്ലണ്ടിലെ പള്ളികള്‍ വില്‍പനയ്ക്ക് വച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആറരക്കോടി രൂപയാണ് ഒരു പള്ളിയുടെ വിലയെന്നും അവിടെ കന്യാസ്ത്രീകളുടെ സേവനം തൊഴില്‍ പോലെയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ നവീകരിച്ച ഹാളുകള്‍ ഉദ്ഘാടനം ചെയ്ത ശേഷം തന്റെ ഇംഗ്ലണ്ട് യാത്രാനുഭവങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു എം വി ഗോവിന്ദന്‍.

Read Also: ഒരു വ്യക്തി കാണിച്ച തെമ്മാടിത്തരത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഭരണാധികാരി! ഇതാണ് രാമരാജ്യ സങ്കൽപം-ശശികല

‘ഇംഗ്ലണ്ടിലെ യുവതീയുവാക്കളൊന്നും പള്ളികളില്‍ പോകാറില്ല. ഇതോടെയാണ് പള്ളികള്‍ വില്‍പനയ്ക്ക് വച്ചത്. ചെറിയൊരു പള്ളിക്ക് 6.5 കോടി രൂപയാണു വില. എന്നാല്‍, കേരളത്തില്‍ നിന്നുള്ളവര്‍ അവിടുത്തെ പള്ളികളില്‍ പോകുന്നുണ്ട്. ശമ്പളക്കൂടുതല്‍ ആവശ്യപ്പെട്ട് അവിടെ അച്ചന്‍മാര്‍ സമരം നടത്തുകയാണ്. സിഖുകാര്‍ തങ്ങളുടെ ക്ഷേത്രമാക്കാന്‍ പള്ളി വാങ്ങി. മലയാളികള്‍ ചേര്‍ന്ന് ശ്രീനാരായണ ഗുരുവിന്റെ ആരാധനാ കേന്ദ്രമാക്കാനും പള്ളി വാങ്ങിയിട്ടുണ്ട് ‘- എം വി ഗോവിന്ദന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button