കാഞ്ഞിരപ്പള്ളി: വാവ സുരേഷിന് ലോക റെക്കോര്‍ഡ്. ഒരു ദിവസം മൂന്നു രാജവെമ്പാലകളെ പിടിച്ചാണ് വാവ സുരേഷ് ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. കൊല്ലത്തു നിന്നും രണ്ടും, മുക്കൂട്ടുതറയില്‍ നിന്നും ഒരെണ്ണത്തിനെയും ഇന്നലെ വാവ സുരേഷ് പിടികൂടിയത്. ഇതോടെ 160 രാജവെമ്പാലകളെ ഒറ്റയ്ക്ക് പിടിച്ചു എന്ന അപൂര്‍വ റെക്കോര്‍ഡും വാവയുടെ സ്വന്തമായി.
മുക്കൂട്ടുതറ മുട്ടപ്പള്ളി കുട്ടപ്പായിപ്പടി ഭാഗത്ത് പുത്തന്‍നടയില്‍ രാജന്റെ വീട്ടില്‍ അടുക്കളയില്‍ നിന്നാണ് വമ്പന്‍ രാജവെമ്പാല വാവ സുരേഷിന്റെ മുന്നില്‍ കീഴടങ്ങിയത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് രാജന്റെ വീട്ടില്‍ രാജവെമ്പാലയെ കണ്ടെത്തിയത്. വിവരം അറിഞ്ഞു രാത്രി പതിനൊന്നരയോടെ എത്തിയ വാവ സുരേഷ് വീട്ടിനുള്ളില്‍ കയറി പാമ്പിനെ പിടിച്ചു വാവ സുരേഷ് ഇതോടെ ആകെ പിടിച്ചത് 160 രാജവെമ്പാലകളെ. വനത്തിനുള്ളില്‍ ഉണ്ടായ തീപിടുത്തവും ചൂടും കാരണം രാജവെമ്പാല പുറത്തിറങ്ങിയതായിരിക്കും എന്നാണ് സുരേഷ് പറയുന്നത്. പത്തടി നീളമുള്ള മൂന്നുവയസ്സു പ്രായമുള്ള പെണ്‍രാജവെമ്പാലയായിരുന്നു അത്. രാജവെമ്പാലകള്‍ ഇണ ചേരുന്ന സമയമാണിതെന്നും അതിനാല്‍ തന്നെ പിടികൂടിയതിന്റെ ഇണ അടുത്ത പ്രദേശത്തു കാണുവാന്‍ സാധ്യതയുണ്ടെന്നും വാവ സുരേഷ് മുന്നറിയിപ്പ് നല്‍കി. വീടിന് പുറകില്‍ 500 മീറ്റര്‍ ദൂരത്താണ് വനം. രാജവെമ്പാല എത്തിയത് വനത്തില്‍ നിന്നാണെന്ന് കരുതപ്പെടുന്നു.
Post Your Comments