മോണ്ട്ഗോമെറി: അമേരിക്കയില്‍ നാശം വിതച്ച് ചുഴലിക്കാറ്റ്. രാജ്യത്ത് അലബാമയില്‍ ആഞ്ഞടിച്ച ചുഴലുക്കാഖ്ഖില് ഇതുവരെ 14 പേര് മരിച്ചതയാണ് റിപ്പോര്‍ട്ട്. അതേസമയം നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവങി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
അതേസമയം ലീകൗണ്ടി എന്ന പ്രദേശത്താണ് ചുഴലിക്കാറ്റ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത്. ചുഴലിക്കാറ്റിനൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിൽ 35,000 വീടുകളില്‍ താറുമായറായ വൈദ്യുതബന്ധം ഇതുവരെ പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ചുഴലിക്കാറ്റിനൊപ്പമുണ്ടായ കനത്ത മഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളം കയറി. നിരവധി സ്ഥലങ്ങളിൽ ഗതാഗത തടസവും ഉണ്ടായതായാണ് റിപ്പോർട്ട്.അലബാമയ്ക്കു പുറമേ, ജോര്‍ജിയ, ഫ്ളോറിഡ, സൗത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിലും അധികൃതര്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
Post Your Comments