![Cyclone](/wp-content/uploads/2019/10/Cyclone-1-2.jpg)
ടെക്സസ്: അമേരിക്കയിൽ ലൂസിയാന സംസ്ഥാനത്ത് കനത്ത നാശം വിതച്ച് ലോറ ചുഴലിക്കൊടുങ്കാറ്റ്. വിവിധ സ്ഥലങ്ങളിലായി നാലു പേര് മരിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. കടുത്ത വേലിയേറ്റവും മണ്ണിടിച്ചിലും സംസ്ഥാനത്ത് ഉണ്ടായി. മണിക്കൂറില്‍ 150 മൈല്‍ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. അരലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതി മുടങ്ങുകയും,. ഒരു വ്യവസായ പ്ലാന്റില്‍ തീപിടിത്തമുണ്ടാവുകയും ചെയ്തു. ലോറ ചുഴലിക്കാറ്റ് അതീവ അപകടകരമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്കിയ മുന്നറിയിപ്പ്.
Post Your Comments