കെന്റക്കി: യു.എസിൽ ചുഴലിക്കാറ്റ് തകർത്തെറിഞ്ഞത് ആറ് സംസ്ഥാനങ്ങളെ. ദക്ഷിണ, മധ്യ അമേരിക്കൻ സംസ്ഥാനങ്ങളായ അർക്കനാസ്, മിസൗറി, ഇല്ലിനോയിസ്, ടെന്നസി, കെന്റക്കി എന്നിവിടങ്ങളിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്.
സൂപ്പർ സെൽ എന്നറിയപ്പെടുന്ന, ഒന്നിലധികം ചുഴലിക്കാറ്റുകൾ സൃഷ്ടിക്കുന്ന പ്രതിഭാസമാണ് യു.എസിൽ അരങ്ങേറിയത്. എൺപതിലധികം പേരുടെ മരണം ഇതു വരെ സ്ഥിരീകരിച്ചു കഴിഞ്ഞു. മരണസംഖ്യ ഇതിലും എത്രയോ അധികമാകുമെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. കെന്റക്കി ജില്ലാ ജഡ്ജിയായ ബ്രയാൻ ക്രിക്കും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഡിസംബർ 10-11 തീയതികളിൽ ആണ് അമേരിക്ക ശക്തമായ പ്രകൃതി ദുരന്തത്തിന് സാക്ഷിയായത്. ആമസോണിന്റെ കൂറ്റൻ വെയർഹൗസ്, നിരവധി ഫാക്ടറികൾ, വീടുകൾ തുടങ്ങിയവ ചിതറിത്തെറിച്ചു പോയി. യു.എസ് ചരിത്രത്തിൽ ഏറ്റവും ഭീകരമായ ചുഴലിക്കൊടുങ്കാറ്റ് എന്നാണ് പ്രസിഡന്റ് ജോ ബൈഡൻ ഇതിനെ വിശേഷിപ്പിച്ചത്.
Post Your Comments