Latest NewsNewsInternational

പാകിസ്ഥാനിലെ ഭീകരാക്രമണങ്ങളുടെ കണക്കുകൾ പുറത്ത്, ഇരയായവരിൽ കൂടുതലും സാധാരണക്കാർ

ഈ വർഷം പാകിസ്ഥാനിൽ 219 ഭീകരാക്രമണങ്ങളാണ് നടന്നത്

ഭീകരാക്രമണം തുടർക്കഥയായതോടെ വീണ്ടും കലുഷിതമായി പാകിസ്ഥാൻ. ഈ വർഷം പാകിസ്ഥാനിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടയും വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് സിആർഎസ് സ്റ്റഡീസ് വിഭാഗം. കണക്കുകൾ അനുസരിച്ച്, കഴിഞ്ഞ നാല് മാസത്തിനുള്ളിൽ 854 സാധാരണക്കാരെയാണ് ഭീകരാക്രമണം ബാധിച്ചിരിക്കുന്നത്. ഇതിൽ കൊല്ലപ്പെട്ടവരും ഉൾപ്പെട്ടിട്ടുണ്ട്. 2023- ന്റെ ആദ്യ പാദത്തിൽ തന്നെ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികം ഭീകരാക്രമണ കേസുകളാണ് പാകിസ്താന്റെ വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഈ വർഷം പാകിസ്ഥാനിൽ 219 ഭീകരാക്രമണങ്ങളാണ് നടന്നത്. ഇതിൽ 358 പേർക്ക് ജീവൻ നഷ്ടമാകുകയും, 496 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഖൈബർപഖ്തൂൺഖ്വാ, സിന്ധ്, പഞ്ചാബ്, ഇസ്ലാമാബാദ് തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതൽ ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഭീകരാക്രമണങ്ങളുടെ ആഘാതം മുഴുവനും ബാധിക്കുന്നത് താഴേക്കിടയിൽ ജീവിക്കുന്ന സാധാരണക്കാരെയാണ്.

Also Read: സ്‌​കൂ​ളി​ലെ ആ​ക്രി​സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്‌​ടി​ച്ചു : നാ​ടോ​ടി​സ്ത്രീ​ക​ള്‍ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button