Latest NewsIndiaNews

ഞങ്ങളെ വെടിവച്ചിടണം, അല്ലാതെ ഒരു തീവ്രവാദിക്കും നിങ്ങളെ കൊല്ലാനാവില്ല: അതിഥിതൊഴിലാളികൾക്ക് സംരക്ഷണമൊരുക്കാൻ നാട്ടുകാരും

ഒക്ടോബര്‍ രണ്ട് മുതല്‍, ബിഹാര്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള 11 സാധാരണക്കാരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്

ശ്രീനഗര്‍: കാശ്മീരിലെ 80 % തൊഴിലാളികളും ഇതര സംസ്ഥാനത്ത് വന്നവരാണ്. തുടർച്ചയായ ഭീകരാക്രമണങ്ങളെ തുടർന്ന് ഇതരസംസ്ഥാനത്തൊഴിലാളികൾ കശ്മീർ ഉപേക്ഷിക്കാൻ തയ്യാറെടുക്കുകയാണ്. ഈ അവസരത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കാന്‍ കശ്മീര്‍ ജനത സൈന്യത്തിനൊപ്പം ചേരുന്നു. അക്രമണം ഭയന്ന് കശ്മീര്‍ വിടാനുള്ള നീക്കത്തില്‍നിന്ന് ഇതരസംസ്ഥാനത്തൊഴിലാളികളെ പിന്‍തിരിപ്പിക്കാനാണ് സൈന്യത്തിനും പോലീസിനുമൊപ്പം നാട്ടുകാരും രംഗത്തിറങ്ങുന്നത്.

read also: വീര്യം കൂടിയ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍ : പിടിയിലായത് ബംഗളൂരു മയക്കുമരുന്ന് കേസിലെ കണ്ണി ശിഹാബ്

ഒക്ടോബര്‍ രണ്ട് മുതല്‍, ബിഹാര്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള 11 സാധാരണക്കാരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. ഇതിനെ തുടർന്ന് നിരവധി ഹിന്ദുപണ്ഡിറ്റുകളും പുറത്തുള്ള തൊഴിലാളികളും കശ്മീര്‍ വിട്ടു. അതിനു പിന്നാലെയാണ് എല്ലാ സുരക്ഷയും വാഗ്ദാനം ചെയ്ത് തദ്ദേശവാസികള്‍ രംഗത്തെത്തിയത്.

പഴയ ശ്രീനഗര്‍ നഗരത്തിലെ ഭൂവുടമയായ മുഹമ്മദ് അയിമിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പതിനഞ്ച് പേർക്ക് കാവല്‍ നില്‍ക്കുകയാണ് അയിം. ആരും അവരെ ഉപദ്രവിക്കില്ലെന്ന് ഞാന്‍ എന്റെ ആ സഹോദരങ്ങളോട് പറഞ്ഞിട്ടുണ്ട്. എന്നെ വെടിവച്ചിട്ടല്ലാതെ ഒരു തീവ്രവാദിക്കും അവരെ ഒന്നും ചെയ്യാനാവില്ല. കശ്മീരില്‍ ജീവിക്കാനാകാതെ അവര്‍ക്ക് നാട് വിടേണ്ടി വരുന്നത് ഈ നാടിന് കളങ്കമാണ്, അയിം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button