മുംബൈ: പതിനൊന്നു വയസുകാരനെ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെട്ട പതിനേഴു വയസുകാരിയെ പൊലീസ് പിടികൂടി. താനെയിലെ ഭിവണ്ടിയിലാണ് സംഭവം. ബാലനെ വിട്ടുകിട്ടാന്‍ ആറ് ലക്ഷം രൂപയാണ് പെണ്‍കുട്ടി ആവശ്യപ്പെട്ടത്. ട്യൂഷന് ക്ലാസില്‍ പോയ 11 കാരനെ കാണാതാവുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം. കുട്ടിയെ വിട്ടുകിട്ടാന്‍ പണം വേണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നും ഫോണിലൂടെ കുട്ടിയുടെ അമ്മയ്ക്ക് സന്ദേശം നല്കി. നഗരത്തില്‍ ഒരിടത്ത് നിര്‍ത്തിയിട്ട ബൈക്കില്‍ പണം വയ്ക്കാനാണ് കുട്ടിയുടെ അമ്മയോട് ആവശ്യപ്പെട്ടത്. അമ്മ സ്ഥലത്തെ ജ്വല്ലറിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ വിവരം അറിയിക്കാന്‍ പോകുന്ന വഴി റോഡരികില്‍ കരഞ്ഞുകൊണ്ടു നില്ക്കുന്ന മകനെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ടെത്തിയതാണെന്നാണ് കുട്ടി പറഞ്ഞു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം പറഞ്ഞ സ്ഥലത്ത് ബാഗ് വച്ചു. ബുര്‍ഖ ധരിച്ച് ബാഗ് എടുക്കാനെത്തിയ പെണ്‍കുട്ടിയെ പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു.
Post Your Comments