ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ പ്രതികരണവുമായി നടി രോഹിണി. നരേന്ദ്ര മോഡിയെപ്പോലൊരു ഫാഷിസ്റ്റ് ഭരണാധികാരിയെ ഇന്ത്യക്ക് ആവശ്യമില്ലെന്ന് രോഹിണി പ്രതികരിച്ചു. മനോരമ ന്യൂസിന് നല്‍കി അഭിമുഖത്തിലായിരുന്നു താരത്തിന്റെ വിമര്‍ശനം. എതിര്‍ സ്വരങ്ങളെ ഇല്ലാതാക്കുന്ന പ്രവണതകളെ പ്രോത്സാഹിക്കുന്ന ഒരു ഭരണാധികാരിയല്ല രാജ്യത്തിന് ആവശ്യം അതുകൊണ്ടു തന്നെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡി മത്സരിക്കരുത് എന്നാണ് തന്റെ അപേക്ഷയെന്നും നടി ചൂണ്ടിക്കാണിച്ചു.
പുല്‍വാമ ആക്രമണത്തിന് പിന്നാലെ രാജ്യസുരക്ഷ ഉറപ്പു വരുത്തുന്നതില്‍ മോഡി പരാജയപ്പെട്ടുവെന്ന് തെളിഞ്ഞുവെന്ന് സോഷ്യല്‍ മീഡിയയിലും അഭിപ്രായം ഉയര്‍ന്നിരുന്നു. പാകിസ്ഥാനുമായി യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം രൂപപ്പെട്ടിട്ടുണ്ട്. SAYNOTOWAR എന്ന ഹാഷ്ടാഗിലാണ് ക്യാംപെയ്ന്‍ നടന്നുകൊണ്ടിരിക്കുന്നത്.
Post Your Comments