
തലശ്ശേരി നഗരസഭയില്‍ പിഎംഎവൈ-ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച 56 വീടുകളുടെ താക്കോല്‍ ദാനവും നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തിന് വയലളം ഉക്കണ്ടന്‍ പീടികയില്‍ നിര്‍മ്മിച്ച് നല്‍കുന്ന ഫ്‌ളാറ്റിന്റെ ശിലാസ്ഥാപനവും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. നഗരസഭയുടെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മത്സ്യത്താഴിലാളികള്‍ക്ക് മോട്ടോര്‍ സൈക്കിളും ഐസ് ബോക്‌സും വിതരണം ചെയ്തു.
നാലര കോടി രൂപ ചെലവിലാണ് 56 വീടുകള്‍ പൂര്‍ത്തീകരിച്ചത്. നഗരസഭാ പരിധിയില്‍ സ്വന്തമായി വീടില്ലാത്തവരായി സര്‍വ്വേയിലൂടെ കണ്ടെത്തിയ 282 പേര്‍ക്കും വീട് നിര്‍മ്മിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നഗരസഭാ പരിധിയിലെ വീടില്ലാത്ത പട്ടികജാതി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി 12 കുടുംബങ്ങള്‍ക്കാണ്് വില്ലകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. 2018-19 പദ്ധതിയില്‍ എസ്‌സി ഫണ്ടില്‍ ഇതിനായി 74.52 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എസ് സി വിഭാഗത്തിന് ഭവന നിര്‍മ്മാണത്തിന്നായി ഉക്കണ്ടന്‍ പീടികയ്ക്ക സമീപം നഗരസഭ വാങ്ങിയ 30 സെന്റ് സ്ഥലത്താണ് വില്ലകള്‍ നിര്‍മ്മിക്കുന്നത്. മത്സ്യമേഖലയില്‍ തൊഴിലെടുക്കുന്ന നഗരസഭ പരിധിയിലെ നാല് തൊഴിലാളികള്‍ക്കാണ് 9.57 ലക്ഷം രൂപ ചെലവില്‍ മോട്ടോര്‍ സൈക്കിളും ഐസ് ബോക്‌സും നല്‍കിയത്.
Post Your Comments