KeralaLatest NewsNews

 ഇ ഫയലുകൾ എങ്ങനെ കത്തിനശിക്കും: പ്രതിപക്ഷ ആരോപണങ്ങളെ പരിഹസിച്ച്‌ എം.എം. മണിയും ജെ. മേഴ്‌സിക്കുട്ടിയമ്മയും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതികരണങ്ങളെ പരിഹസിച്ച്‌ മന്ത്രിമാരായ എം.എം. മണിയും ജെ. മേഴ്‌സിക്കുട്ടിയമ്മയും. സെക്രട്ടേറിയറ്റിലെ ഫയലുകളെല്ലാം ഇ ഫയലുകളാണെന്നും ഇതെങ്ങനെ കത്തി നശിക്കുമെന്നും ഇരുവരും ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ഇവരുടെ പ്രതികരണം.

എംഎം മണിയുടെ ഫേസ്ബുക്ക് കുറിപ്പ്:

ഇ – ഫയലുകള്‍ കത്തിനശിച്ചെന്ന് ! പറയുന്നത് ചെന്നിത്തലയും വി. മുരളീധരനും ! ഇവരെന്താ ഇങ്ങനെ.

മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ കുറിപ്പ്:

കേരളത്തിലെ പ്രതിപക്ഷത്തിന് ഹാലിളകി.
സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ ചെറിയൊരു തീപിടുത്തം നമ്മളെല്ലാം ടിവിയില്‍ കാണുന്നു. അത് സൃഷ്ടിച്ച പുകയുടെ മറവില്‍ ‘സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ’ എന്ന മട്ടില്‍ പ്രതിപക്ഷങ്ങള്‍ ആകെ ആഘോഷിക്കുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട രേഖകള്‍ നശിച്ചുപോലും!!!!

സെക്രട്ടറിയേറ്റിലെ ഫയലുകളെല്ലാം ഇ-ഫയല്‍ ആണ് എന്നറിയാത്തവരല്ല പ്രതിപക്ഷ നേതാവും എം എല്‍ എ മാരും. എന്നിട്ടും തരംതാണ രാഷ്ട്രീയ കളി. ജനങ്ങളുടെ സമാന്യബുദ്ധിയെ വെല്ലുവിളിക്കുന്നു. കഷ്ടം തന്നെ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button