മുംബൈ; മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നിിവിടങ്ങളിലെ റെയില്‍വേ സ്‌റ്റേഷനുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണങ്ങള്‍ക്ക്‌സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര ഇന്റലിൻജൻസിന്റെ മുന്നറിയിപ്പിനെ തുടർന്ന് റെയിൽവേ കനത്ത ജാഗ്രത എടുക്കുന്നുണ്ട്. വിമാനത്താവളങ്ങൾക്കും വിമാനക്കമ്പനികൾക്കും സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിക്കണമെന്ന് നിർദ്ദേശം നൽകി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ദീര്‍ഘദൂര ട്രെയിനുകളില്‍ പരിശോധന കര്‍ക്കശമാക്കി.റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍, ചന്തകള്‍, ഗുജറാത്തിലെ സര്‍ദാര്‍ പ്രതിമ തുടങ്ങിയ സ്ഥലങ്ങളില്‍ പുല്‍വാമ ആക്രമണത്തിലെ പ്രതിയായ ഹൈദരാബാദ് സ്വദേശി ആക്രമണം അഴിച്ചുവിടാന്‍ സാധ്യതയുണ്ട്. റെയില്‍വേ മുന്നറിയിപ്പില്‍ പറയുന്നു. ഇത് കൂടാതെ എയർപോർട്ടുകൾ, വ്യോമതാവളങ്ങൾ, ഹെലിപാഡുകൾ, ഏവിയേഷൻ പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കായി സുരക്ഷാമാർഗരേഖ അവതരിപ്പിച്ചു.
സന്ദർശക പാസുകൾ വിതരണം ചെയ്യുന്നത് തൽക്കാലം നിർത്തിവെക്കുക, യാത്രക്കാരുടെ പരിശോധന കർശനമാക്കുക, സ്വകാര്യ വിമാനങ്ങളുടെ പറക്കലിൽ നിയന്ത്രണം ഏർപ്പെടുത്തുക, ടെർമിനലുകൾക്ക് മുന്നിലെ പാർക്കിംഗ് നിയന്ത്രിക്കുക തുടങ്ങിയവ ഇരുപതിന സുരക്ഷാമാർഗരേഖയിൽ പെടുന്നു. നേരത്തെ ബോംബ് സ്ഫോടനമുണ്ടാകുമെന്ന അജ്ഞാത സന്ദേശത്തെ തുടർന്ന് മുംബൈ രാജ്യാന്തരവിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ സുരക്ഷാ ഉദ്യോഗസ്ഥർ ഒഴിപ്പിച്ചിരുന്നു.
Post Your Comments