ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസിന്റെ റിപ്പോർട്ട്. ലഷ്കര്‍-ഇ-തൊയ്ബ, ജയ്ഷെ-ഇ-മൊഹമ്മദ് എന്നീ തീവ്രവാദ ഗ്രൂപ്പുകൾ ജമ്മു കശ്മീരിലെ സൈനിക ക്യാമ്പുകള്‍ക്ക് നേരെ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരിക്കുന്നതായാണ് സൂചന. നിരവധി ലഷ്കര്‍ ഭീകരര്‍ അക്രമത്തിനായി അതിര്‍ത്തി കടക്കാന്‍ തയ്യാറായിരിക്കുന്നതായാണ് വിവരം. അതിര്‍ത്തി രേഖയ്ക്ക് സമീപമുള്ള ചുര എന്ന പ്രദേശം വഴി ഇന്ത്യയിലേക്ക് പ്രവേശിക്കാനാണ് ഇവരുടെ നീക്കം.
Read also: കാഷ്മീരില്‍ ഭീകരാക്രമണം :സിആര്‍പിഎഫ് ജവാന് കൊല്ലപ്പെട്ടു
കശ്മീരിലെ ബരാമുള്ള ജില്ലയിലെ പ്രധാന സ്ഥലങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് ജെയ്ഷെ ഒരു കൂട്ടം തീവ്രവാദികളെ അയച്ചതായും റിപ്പോർട്ടുണ്ട്. ബരാമുള്ളയ്ക്കും പഠാന് നഗരത്തിനും ഇടയിലുള്ള പ്രദേശങ്ങളിലാണ് ഇവർ ആക്രമണം നടത്താൻ സാധ്യതയുള്ളത്. അതേസമയം ഭീകരപ്രവർത്തനങ്ങൾക്ക് പാകിസ്ഥാൻ പിന്തുണ നൽകുന്നതായും സൂചനയുണ്ട്.
Post Your Comments