ശ്രീനഗർ: നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിക അംഗം ജമ്മു കശ്മിരിൽ പിടിയിൽ. വെള്ളിയാഴ്ച രാത്രി കശ്മിരിലെ കിഷ്ത്വാറിൽനിന്നുമാണ് ഇയാൾ പിടിയിലായത്. പോലീസിനു ലഭിച്ച രഹസ്യ വിവരത്തിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് ജമാഅത്തെ ഇസ്ലാമിയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചായിരുന്നു സര്‍ക്കാരിന്റെ നടപടി. കാസ്മിരിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നത്.
Post Your Comments