റിയാദ്: സൗദിയില്‍ ഭക്ഷ്യ സുരക്ഷക്കായി ഹൈടെക് പദ്ധതികളാവിഷ്‌കരിക്കും. ജി 20 ഉച്ചകോടിയുടെ തയ്യാറെടുപ്പ് പരിപാടിയില്‍ സൗദി കൃഷിമന്ത്രിയാണ് ഈ കാര്യം അറിയിച്ചത്. അടുത്ത വര്‍ഷം റിയാദിലാണ് പതിനഞ്ചാമത് ജി20 ഉച്ചകോടി നടക്കുക. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷക്കായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമുള്‍പ്പെടുത്തിയുളള ഹൈടെക് പദ്ധതികളാവിഷ്‌കരിക്കും.
പരിസ്ഥിതി, ജല, കൃഷി വകുപ്പ് മന്ത്രി അബ്ദുറഹ്മാനു ബിന്‍ അബ്ദുല്‍ മുഹ്സിന്‍ അല്‍ ഫദ്ലിയാണ് ഇക്കാര്യം പറഞ്ഞത്. അടുത്ത വര്‍ഷം റിയാദില്‍ നടക്കാനിരിക്കുന്ന 15ാമത് ജി-20 ഉച്ചകോടിയുടെ തയ്യാറെടുപ്പ് പരിശീലന പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിത്. ഭക്ഷ്യ-ജല സുരക്ഷ ഉറപ്പാക്കുവാന്‍ രാജ്യം, അറബ് പ്രാദേശിക സംഘടനകളോടും അന്താരാഷ്ട്ര സംഘങ്ങളോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ സുസ്ഥിര കാര്‍ഷിക വികസനത്തേയും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിറുത്തുന്നതിനേയും രാജ്യം പ്രോത്സാഹിപ്പിക്കുമെന്നും അദ്ധേഹം പറഞ്ഞു.
അംഗരാഷ്ട്രങ്ങളിലെ ആരോഗ്യം, സാമ്പത്തിക പ്രതിസന്ധികള്‍ അഭിമുഖീകരിക്കല്‍, ആഗോള ഭക്ഷ്യ സുരക്ഷയെ സംരക്ഷിക്കല്‍, പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കല്‍, മാലിന്യങ്ങള്‍ കുറക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കുകയാണ് ജി-20 ഉച്ചകോടിയുടെ പ്രാധാന്യമെന്ന് ജി-20 സൗദി സെക്രട്ടറിയേറ്റ് ജനറല്‍ സെക്രട്ടറി ഫഹദ് അല്‍ മുബാറക്ക് പറഞ്ഞു.പുതിയ ഭക്ഷ്യ വിഭവങ്ങള്‍ കണ്ടെത്തുന്നതിനായി അറബ്-വിദേശ സ്ഥാപനങ്ങളെല്ലാം ആധുനിക സാങ്കേതിക വിദ്യയിലേക്ക് മാറികൊണ്ടിരിക്കുകയാണ്.
വിവിധ അന്താരാഷ്ട്ര സംഘടനാ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.
Post Your Comments