ഒല്ലൂർ : സ്കൂട്ടർ മോഷ്ടാവ് പിടിയിലായത് സിസിടിവിയുടെ സഹായത്തിൽ. മോഷണം നടന്ന് അര മണിക്കൂറിനകം പ്രതിയെ പോലീസ് അറസ്റ്റുചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ഒല്ലൂർ ശ്രീഭവൻ ഹോട്ടലിനു സമീപത്തുനിന്നുമാണ് വാഹനം മോഷണം പോയത്.
പനയമ്പാടം വലിയ വീട്ടിൽ സുമേഷാണ് (40) മോഷ്ടാവ്.സ്കൂട്ടർ ഉടമ മോഷണക്കാര്യം അറിഞ്ഞയുടനെ ഹോട്ടൽ ജീവനക്കാരെ വിവരമറിയിച്ചു. ഹോട്ടൽ ഉടമ ഗോപാലൻ സ്വാമിയുടെ നേതൃത്വത്തിൽ ഉടൻ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് മോഷ്ടാവിനെ കണ്ടെത്തിയത്.
Post Your Comments