Latest NewsKerala

കര്‍ഷക ആത്മഹത്യ: എ.കെ ബാലന്റെ പ്രസ്താവനയ്‌ക്കെതിരെ പി.ടി തോമസ്

ക​ട്ട​പ്പ​ന: ഇ​ടു​ക്കി​യില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മന്ത്രി എ.കെ ബാലന്‍റെ പ്രസ്താവനയ്ക്കെതിരെ എംഎല്‍എ പി.ടി തോമസ്. ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടി​ല്ലെ​ന്ന മ​ന്ത്രിയുടെ പ്ര​സ്താ​വ​ന നി​രു​ത്ത​വാ​ദ​പ​ര​മെ​ന്ന് പി.​ടി.​തോ​മ​സ് പ​റ​ഞ്ഞു.

സര്‍ക്കാരിന്‍റെ ആ​യി​രം ദി​നാ​ഘോ​ഷ​ത്തി​ന്‍റെ തി​ര​ക്കി​ലാ​യ​തി​നാ​ലാ​ണ് ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ അധികൃതര്‍ കാ​ണാ​ത്ത​ത്. കൊ​ട്ടാ​ക്ക​ന്പൂരി​ലെ ഭൂ​മി​യു​ടെ രേ​ഖ​ക​ള്‍ ത​യാ​റാ​ക്കു​ന്ന തി​രി​ക്കി​ല്‍ ജോ​യ്സ് ജോ​ര്‍​ജ് എം​പി​ക്കും ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ നോ​ക്കാ​ന്‍ സ​മ​യ​മി​ല്ലെ​ന്നും പി.​ടി.​തോ​മ​സ് പ​റ​ഞ്ഞു.

ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ​ക​ള്‍ പെ​രു​കു​ന്ന​തു ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടി​ല്ല. വിഷയത്തില്‍ സ​ര്‍​ക്കാ​രി​നെ​തി​രെ വെ​റു​തെ ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ക​യാണ്. ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ​ക​ള്‍ ഉ​ണ്ടാ​കു​ന്ന​ത് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന ന​യ​ങ്ങ​ളു​ടെ ഫ​ല​മാ​യി​ട്ട​ല്ലെന്നുമായിരുന്നു എ,കെ ബാലന്‍റെ പ്രസ്താവന.

അതേസമയം ഒന്നര മാസത്തിനുള്ളില്‍ മൂന്ന് കര്‍ഷകരാണ് ഇടുക്കിയില്‍ ആത്മഹത്യ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button