നാസ : ലോകരാഷ്ട്രങ്ങള്‍ക്ക് ആശ്വാസമാകുന്ന വാര്‍ത്തയുമായ നാസ. ഭൂമിയിലെ പച്ചപ്പ് മുഴുവനായി കരിഞ്ഞു പോകാത്തതിനു പിന്നില്‍ ഇന്ത്യയുടെ ചൈനയുമാണെന്ന് നാസയുടെ റിപ്പോര്‍ട്ട്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ വലിയ ചര്‍ച്ചകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആശ്വാസം പകരുന്ന നാസയുടെ പുതിയ കണ്ടെത്തല്‍.
20 കൊല്ലം മുമ്പുള്ള അവസ്ഥയെ അപേക്ഷിച്ച് ഭൂമി കൂടുതല്‍ പച്ചയണിഞ്ഞിരിക്കുന്നുവെന്നാണ് സാറ്റലൈറ്റ് ചിത്രം സഹിതം നാസ പുറത്തുവിടുന്ന വിവരം. ഇന്ത്യയും ചൈനയുമാണത്രേ ഇതിനുള്ള പ്രധാന കാരണക്കാര്‍. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ വനനശീകരണത്തെ ഗൗരവമുള്ള പ്രശ്നമായി ഇരുരാജ്യങ്ങളും കണക്കിലെടുക്കുകയും അതിനെ ചെറുക്കാനായി ധാരാളം മരങ്ങള്‍ നട്ടുപിടിപ്പിച്ചതുമാണത്രേ ഇപ്പോഴുള്ള പച്ചപ്പുണ്ടാകാന്‍ ഇടയാക്കിയത്.
ഇന്ത്യയിലെ ആകെ പച്ചപ്പില്‍ 82 ശതമാനവും വിവിധ ഭക്ഷ്യവിളകള്‍ കൃഷി ചെയ്യുന്നയിടങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബ്രസീല്‍, ഇന്തോനേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ സംഭവിച്ച ജൈവികമായ മാറ്റങ്ങള്‍ ആകെ ഭൂമിക്ക് നേരെയുയര്‍ത്തുന്ന അപകടഭീഷണികള്‍ കുറയ്ക്കാന്‍ ഇന്ത്യയിലേയും ചൈനയിലേയും ഈ പച്ചപ്പ് പര്യാപ്തമാകില്ലെന്നും ഗവേഷകര്‍ പറയുന്നു.
Post Your Comments