കുവൈറ്റ്: കുവൈറ്റ് ദേശീയ ദിനാഘോഷത്തിന്റെയും ഇറാഖ് അധിനിവേശത്തില്‍ നിന്നും രാജ്യം മോചിതമായതിന്റെ 28-ാം വാര്‍ഷികത്തിന്റെയും ഭാഗമായി മോചിപ്പിക്കപ്പെട്ടവരിൽ 16 ഇന്ത്യക്കാരും. കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ആണ് തടവുകാർക്കായി ഇളവ് പ്രഖ്യാപിച്ചത്. 161 പേര്‍ക്കാണ് ഈ ഉത്തരവിന്റെ ഭാഗമായി ജയില്‍ മോചനം ലഭിക്കുക. 545 പേര്‍ക്ക് ഇവര്‍ ഒടുക്കേണ്ട പിഴയില്‍ ഇളവും നല്‍കിയിട്ടുണ്ട്. ഈ ഇളവ് ലഭിച്ചതില്‍ 219 പേര് ഇന്ത്യക്കാരാണ്.
Post Your Comments