ബെംഗളുരു: നഗരത്തിലെ മാലിന്യ നീക്കം കാര്യക്ഷമമാക്കാൻ ബിബിഎംപി സ്മാർട്ട് കൺട്രോൾ റൂം തുറക്കും .കരാറുകാർ വീടുകളിൽനിന്ന് കൃത്യമായി മാലിന്യ ശേഖരിക്കുമെന്ന് ഉറപ്പാക്കാൻ ഓട്ടോ- ടിപ്പറുകളിൽ ജിപിഎസ് സംഘടിപ്പിയ്ക്കും.
മാലിന്യങ്ങൾ ശേഖരിക്കാതെയും ഇല്ലാത്ത വാഹനങ്ങളുടെ പേരിൽ ബില്ല് ഉണ്ടാക്കിയും കരാറുകാർ തട്ടിപ്പ് നടത്തുന്നതായി പരാതി ഉയർന്നിരുന്നു,
കൺട്രോൾ റൂം തുറക്കുന്നതോടെ വാഹനങ്ങളെ 24 മണിക്കൂറും നിരീക്ഷിക്കാനാകും. മാലിന്യ നീക്കത്തിൽ ഏതെങ്കിലും വാഹനം വീഴ്ച്ച വരുത്തിയാൽ മൊബൈൽ സന്ദേശമായി അധികൃതർക്ക് പോകുകയും ചെയ്യും.
Post Your Comments