Latest NewsIndia

ഖനി അപകടം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

ഷി​ല്ലോം​ഗ്: മേഘാലയിലെ അനധികൃത ഉനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ ഒ​രാ​ളു​ടെ മൃതദേഹം കൂടി കണ്ടെടുത്തു. മേ​ഘാ​ല​യ​യി​ലെ കി​ഴ​ക്ക​ൻ ജ​യ്ൻ​തി​യ കു​ന്നി​ലെ ക​ൽ​ക്ക​രി ഖ​നി​യി​ൽ 15 പേരാണ് കുടുങ്ങിയത്. ഇതില്‍ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കണ്ടെത്തിയിരുന്നു.

പതിനഞ്ച് തൊഴിലാളികളില്‍ രണ്ടാമത്തെ ആളുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. മാ​സ​ങ്ങ​ൾ നീ​ണ്ടു​നി​ന്ന തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

എ​ലി​മ​ട​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന തു​ര​ങ്ക​ങ്ങ​ളാ​ൽ ബ​ന്ധി​ത​മാ​യ ഖ​നി​യി​ൽ ഡി​സം​ബ​ർ 13നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി​യ​ത്. ദിവസങ്ങള്‍ നീണ്ട രക്ഷാ പ്രവര്‍ത്തനം നടത്തിയതിന ശേഷം ജനുവരി 13ന് മാത്രമാണ് ഒ​രാളുടെ മൃതദേഹം കണ്ടെത്താനായത്. 200 അ​ടി താ​ഴ്ച്ച​യി​ൽ​നി​ന്നാ​ണ് നാ​വി​ക​സേ​ന മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.
നദിക്കു സമീപം സ്ഥിതി ചെയ്തിരുന്ന ഉനിയിലേയ്ക്ക് ഇവിടെ നിന്ന് വെള്ളം കയറിയതോടെയാണ് തൊഴിലാളികള്‍ ഇതിനുള്ളില്‍ കുടുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button