ഷില്ലോംഗ്: മേഘാലയിലെ അനധികൃത ഉനിയില് കുടുങ്ങിയ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. മേഘാലയയിലെ കിഴക്കൻ ജയ്ൻതിയ കുന്നിലെ കൽക്കരി ഖനിയിൽ 15 പേരാണ് കുടുങ്ങിയത്. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
പതിനഞ്ച് തൊഴിലാളികളില്‍ രണ്ടാമത്തെ ആളുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. മാസങ്ങൾ നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
എലിമടകൾ എന്നറിയപ്പെടുന്ന തുരങ്കങ്ങളാൽ ബന്ധിതമായ ഖനിയിൽ ഡിസംബർ 13നാണ് തൊഴിലാളികൾ കുടുങ്ങിയത്. ദിവസങ്ങള്‍ നീണ്ട രക്ഷാ പ്രവര്‍ത്തനം നടത്തിയതിന ശേഷം ജനുവരി 13ന് മാത്രമാണ് ഒരാളുടെ മൃതദേഹം കണ്ടെത്താനായത്. 200 അടി താഴ്ച്ചയിൽനിന്നാണ് നാവികസേന മൃതദേഹം കണ്ടെടുത്തത്.
നദിക്കു സമീപം സ്ഥിതി ചെയ്തിരുന്ന ഉനിയിലേയ്ക്ക് ഇവിടെ നിന്ന് വെള്ളം കയറിയതോടെയാണ് തൊഴിലാളികള്‍ ഇതിനുള്ളില്‍ കുടുങ്ങിയത്.
Post Your Comments