ഇത് വേനല്‍ക്കാലമാണ്… ഒരുപാട് വെള്ളം കുടിക്കേണ്ട സമയവും. വേനലില്‍ വാടി തളര്‍ന്നിരിക്കുമ്പോള്‍ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും തണുത്ത ജ്യൂസ് കഴിക്കുന്നതും ഉന്മേഷം വീണ്ടെടുക്കാന്‍ സഹായിക്കും. അത്ര ബുദ്ധിമുട്ടൊന്നുമില്ലാതെ എളുപ്പം ഉണ്ടാക്കാവുന്ന ജ്യൂസുകളോടാണ് മിക്കയാളുകള്‍ക്കും താല്‍പര്യം. ഇതാ പച്ച മാങ്ങ കൊണ്ട് ഒരു കിടിലന്‍ ജ്യൂസ്…
ചേരുവകള്‍
പച്ചമാങ്ങ- ഒന്ന് ( അധികം മൂക്കാത്തത്)
പഞ്ചസാര-അഞ്ച് ടേബിള്‍ സ്പൂണ്‍
വെള്ളം – രണ്ടു ഗ്ലാസ്
തയ്യാറാക്കുന്ന വിധം
പച്ചമാങ്ങ തൊലി കളയാതെ നന്നായി കഴുകി ചെറിയ കഷണങ്ങളായി മുറിക്കുക. ഇതും പഞ്ചസാരയും വെള്ളവും കൂടി മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. അരിപ്പയില്‍ അരിച്ചശേഷം ഐസ്‌ക്യൂബുകള്‍ ഇട്ട് തണുപ്പിച്ച് ഉപയോഗിക്കാം. ഇതിന്റെ കൂടെ അല്‍പ്പം ഉപ്പ് കൂടി ചേര്‍ത്താല്‍ രുചി വര്‍ദ്ധിക്കും.
Post Your Comments