കൊല്ലം: ജില്ലാ ആശുപത്രിയില്‍ നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ സണ്‍ഷേഡ് നിലംപതിച്ചു. സമീപത്തുണ്ടായിരുന്നവര്‍ ഓടി മാറിയതിനാല്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ 10ന് ആണ് സംഭവം. ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിന് നിര്‍മിക്കുന്ന ഇരുനില കെട്ടിടത്തിന്റെ സ്റ്റെയര്‍കേസ് മുറിയുടെ സണ്‍ഷേഡ് ആണ് തകര്‍ന്നത്. സണ്‍ഷേഡ് വീണതിന് സമീപം ആളുകള്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഒരു സ്ത്രീ ഭാഗ്യം കൊണ്ടു രക്ഷപ്പെടുകയായിരുന്നു. രണ്ടാം നിലയുടെ ഭാഗം പൂര്‍ണമായി നിലംപതിച്ചു. കോണ്‍ക്രീറ്റിന്റെ തട്ട് ഇളക്കിയപ്പോഴാണ് അപകടം. 59 ലക്ഷം രൂപ ചെലവഴിച്ചാണു കെട്ടിടം നിര്‍മിക്കുന്നത്. സണ്‍ഷേഡിനു മുകളില്‍ ഭിത്തികെട്ടാതെ തട്ട് ഇളക്കിയതാണു തകര്‍ന്നു വീഴാന്‍ കാരണമെന്നു കരാറുകാര്‍ പറയുന്നു. എന്നാല്‍ നിര്‍മാണത്തില്‍ പോരായ്മകളുണ്ടെന്നാണ് പരാതി.
Post Your Comments