അരൂർ: വീട് വാർക്കുന്നതിനിടെ തെന്നി താഴേക്ക് വീണ് കെട്ടിട നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. ചന്തിരൂർ അണ്ടിശ്ശേരി ചാക്കോ (വാവച്ചൻ-63) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 9.30-ഓടെ നാൽപ്പത്തെണ്ണീശ്വരത്താണ് സംഭവം. കെട്ടിടത്തിന്റെ സൺ സൈഡ് വാർക്കുന്നതിനിടെ ചാക്കോ കാൽ തെന്നി താഴേയ്ക്ക് വീഴുകയായിരുന്നു. തലയിടിച്ചാണ് വീണത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥത്തു വച്ച് തന്നെ മരിച്ചു.
Read Also : ഭക്ഷണവും വെള്ളവും തീരുന്നു: വൈദ്യസഹായം പോലും കിട്ടാതെ 50000ത്തോളം ഗർഭിണികൾ, സ്ഥിതി അതീവ ഗുരുതരമെന്ന് യുഎൻ
മൃതദേഹം അരൂക്കുറ്റി ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു് ശേഷം അരൂർ സെന്റ് അഗസ്റ്റിൻ സെമിത്തേരി പള്ളിയിൽ സംസ്കരിച്ചു. ഭാര്യ: മോളി. മക്കൾ: ജോഷി, ജോബി. മരുമകൾ. ഷിനി.
Post Your Comments