ശാസ്താംകോട്ട : തടാക തീരത്ത് വന്‍ അഗ്നി ബാധ. കിലോമീറ്ററുകളോളം അഗ്നി താണ്ഡവമാടി.. ഹരിതതീരം പദ്ധതിയുടെ ഭാഗമായി നട്ടുവളര്‍ത്തിയഫലവൃക്ഷങ്ങളും മണ്ണൊലിപ്പ് തടയാന്‍ സ്ഥാപിച്ച കയര്‍ഭൂവസ്ത്രവും ചാരമായി. വള്ളക്കടവിനു സമീപത്തെ ഉണങ്ങിയ പുല്‍മേടിനു പടര്‍ന്ന തീയാണ് കോളജ് ഹോസ്റ്റലിനു സമീപം വരെ എത്തിയത്.
വള്ളക്കാരുടെ നേതൃത്വത്തിലാണു തീ നിയന്ത്രിച്ചു തുടങ്ങിയത്. ഉടന്‍ തന്നെ ശാസ്താംകോട്ട, ചവറ യൂണിറ്റുകളില്‍ നിന്നും അഗ്നിരക്ഷാസംഘവും എത്തിയെങ്കിലും ഒരു മണിക്കൂറിനു ശേഷമാണു പൂര്‍ണമായും അണച്ചത്. ജില്ലാ പഞ്ചായത്ത്, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്, ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെയാണു 16.5 ലക്ഷം രൂപയുടെ ഹരിതതീരം പദ്ധതി നടപ്പാക്കിയത്. തടാകതീരത്തെ മൊട്ടക്കുന്നില്‍ കയര്‍ഭൂവസ്ത്രം വിരിച്ച് ആയിരത്തിലധികം ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചിരുന്നു.
Post Your Comments