കോഴിക്കോട്: അടച്ചിട്ട വീട്ടില്‍ തീപിടിത്തം. കോഴിക്കോട് ഏലത്തുരിൽ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിനു എതിര്‍വശം മനീഫ് മഹലില്‍ മുഹമ്മദ് കോയയുടെ വീട്ടിലാണ് തീപിടിത്തം സംഭവിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി മുഹമ്മദും കുടുംബവും എറണാകുളത്ത് പോയതായിരുന്നു. വെള്ളിയാഴ്ച സെപ്തംബർ 18 ഉച്ചക്ക് 12 മണിക്ക് വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് സമീപവാസികൾ എലത്തൂര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഫയര്‍ യൂണിറ്റ് സംഘം എത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. ഫര്‍ണിച്ചറുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവ കത്തി നശിച്ചു. നാലു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Read Also: തീപിടിത്തമുണ്ടായ പശ്ചാത്തലത്തില്‍ ഗവര്‍ണറെ കണ്ട് രമേശ് ചെന്നിത്തല
Post Your Comments