സുഡാന്‍ : കാട്ടുതീയിലകപ്പെട്ട് മുപ്പതിലധികം പേര്‍ വെന്ത് മരിച്ചു. ദക്ഷിണ സുഡാനിലുണ്ടായ കാട്ടുതീയിലകപ്പെട്ടാണ് 33 പേര്‍ കൊല്ലപ്പെട്ടത്. അപകടമുണ്ടാക്കിയ സ്ഥലത്ത് ശക്തമായ കാറ്റ് ഉള്ളതിനാല്‍ തീപടര്‍ന്നുപിടിച്ചതാണ് അപകടത്തിന് ആക്കംകൂട്ടിയത്. ഇതോടെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ദക്ഷിണ സുഡാനിലെ വെസ്റ്റ് ബഹ്‌റല്‍ ഗസല്‍ പ്രവിശ്യയിലാണ് കാട്ടുതീ വ്യാപക നാശം വിതച്ചത്. 33 ജീവനുകള്‍ നഷ്ടമായതിന് പുറമെ അറുപതിലധികം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പടര്‍ന്ന് പിടിച്ച കാട്ടുതീ വലിയ കാറ്റിനൊപ്പം ഗ്രാമങ്ങളിലേക്ക് പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ ഉള്‍ പ്രദേശമായതിനാല്‍ അപകടത്തില്‍ പെട്ടവര്‍ക്ക് മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് ദുരന്തത്തിന്റ വ്യാപതി കൂട്ടിയത്.138 വീടുകള്‍ തീയില്‍ പൂര്‍ണ്ണമായി കത്തിയമര്‍ന്നതിനൊപ്പം പതിനായിരത്തോളം വളര്‍ത്തു മൃഗങ്ങളും തീയിലകപ്പെട്ടു.
Post Your Comments