Latest NewsKerala

ഒന്നിനു പുറകെ ഒന്നായി വീടിന്റെ വിവിധ മുറികളില്‍ പല സമയങ്ങളിലായി തീ പടര്‍ന്നു പിടിച്ചത് നാട്ടില്‍ പരിഭ്രാന്തി പരത്തി : കാരണമറിയാതെ അഗ്നിശമന സേനയും പൊലീസും

മൂവാറ്റുപുഴ : ഒന്നിനു പുറകെ ഒന്നായി വീടിന്റെ വിവിധ മുറികളില്‍ പല സമയങ്ങളിലായി തീ പടര്‍ന്നു പിടിച്ചത് നാട്ടില്‍ പരിഭ്രാന്തി പരത്തി. റാക്കാട് നന്തോട്ട് കൈമറ്റത്തില്‍ അമ്മിണിയുടെ വീട്ടിലെ മുറികളിലാണ് മിനിറ്റുകളുടെ ഇടവേളകളില്‍ തീപടരുന്നത്. വീടിന്റെ ഒരു ഭാഗത്ത് തീയണക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് തീപിടിക്കും. തീപിടിത്തത്തിന്റെ വ്യക്തമായ കാരണം പൊലീസിനും അഗ്‌നിശമന സേനയ്ക്കും തിരിച്ചറിയാനായിട്ടില്ല. ഇതിനിടെ സംഭവമറിഞ്ഞ് നാട്ടുകാര്‍ വീട്ടില്‍ തടിച്ചു കൂടി. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് വീട്ടില്‍ ആദ്യം തീപടരുന്നതു ശ്രദ്ധയില്‍പെട്ടത്. അലമാരയുടെ മുകളിലാണ് തീ ആദ്യം കണ്ടത്.

ഇവിടെയുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും കത്തി നശിച്ചു. തീയണച്ച ശേഷം വീട്ടുകാര്‍ കിടന്നുറങ്ങി. എന്നാല്‍ ഇന്നു രാവിലെ എട്ടു മണിയോടെ വീണ്ടും മറ്റൊരു മുറിയില്‍ തീപടര്‍ന്നു. കട്ടിലില്‍ കിടന്ന വസ്ത്രങ്ങളിലാണ് തീപിടിച്ചത്. കട്ടിലും കത്തിനശിച്ചു. തീയണച്ചു മണിക്കൂറുകള്‍ക്കകം മറ്റൊരു മുറിയില്‍ അലക്കാനായി എടുത്തു വച്ചിരുന്ന വസ്ത്രങ്ങളിലും പാത്രങ്ങളിലും തീപടര്‍ന്നു. ഇതോടെ നാട്ടുകാര്‍ പൊലീസിനെയും അഗ്‌നിശമന സേനയെയും വിവരം അറിയിച്ചു. പൊലീസും അഗ്‌നിശമന സേനയും വീട്ടിലെത്തുന്നതിന്റെ തൊട്ടു മുന്‍പും തീ പടര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button